Sunday, May 3, 2009

ഈ പാവം എന്തു തെറ്റു ചെയ്തു


ആനയെ എത്ര കണ്ടാലാണ് മതിവരിക. നാട്ടാനയുടെ ചങ്ങലകിലുക്കം കേട്ടാല്‍ മതി ആളുകളെല്ലാം ഓടിക്കൂടും. പക്ഷേ ഇത്ര ആവേശത്തോട് കൂടി അതിനെ ദ്രോഹിക്കുന്ന ജനസമൂഹവും കുറവല്ല. ആനയ്ക്ക് നേരെയുള്ള പീഢനമാണ് ആനയെ മാനസികാവസ്ഥ തെറ്റിക്കുന്നത്.
നല്ല അറിവില്ലാത്ത പാപ്പാന്‍മാരില്‍ നിന്ന് ആനകള്‍ പീഢനങ്ങള്‍ നേരിടുന്നു. നല്ല രീതിയില്‍ പരിപാലനത്തിന് സൌകര്യം ചെയ്യാത്ത ഉടമസ്ഥരില്‍ നിന്ന് അത് പീഡനം നേരിടുന്നു. ഇതിനേക്കാള്‍ എത്രയോ വലുതും ദോഷമുള്ളതുമാണ് പൊതുജനങ്ങളില്‍ നിന്നും നേരിടുന്ന പീഡനം.
ഭക്ഷണകാര്യത്തിലും ആന പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. കുറഞ്ഞ അളവില്‍ പട്ടയും വെള്ളവും കൊടുക്കുക, മോശമായ ഭക്ഷണം നല്‍കുക, ഒരേതരം ഭക്ഷണം തുടര്‍ച്ചയായി നല്‍കുക എന്നിവ ഇതില്‍പെടുന്നു. ആനയ്ക്ക് സ്വതവേ ഉണ്ടാകാറുള്ള എരണ്ടക്കെട്ട് ചിലപ്പോള്‍ മാരകമായേക്കാം.
ഇടുങ്ങിയതും തിരക്കേറിയതുമായ സ്ഥലങ്ങളില്‍ ആനകളെ തളച്ചിടുക. നല്ല വെയിലത്ത് തളച്ചിടുക. ചെരിവുകളും കുഴികളുമുള്ള സ്ഥലങ്ങളില്‍ തളച്ചിടുക. ചതുപ്പുനിലങ്ങളില്‍ തളച്ചിടുക. ഗര്‍ഭിണികളായ ആനകളെ സംരക്ഷിക്കാതിരിക്കുക. അനാവശ്യ നരുന്നുകള്‍ നല്‍കി ആരോഗ്യം നശിപ്പിക്കുക. ആവശ്യമായ വിശ്രമം നല്‍കാതിരിക്കുക. കൃത്യമായ വ്യായാമം നല്‍കാതെ തുടര്‍ച്ചയായി ചങ്ങലക്കിടുക. കുളിപ്പിക്കാതിരിക്കുക, അഴുക്കുവെള്ളം കുടിപ്പിക്കുക, കുട്ടിയാനകളെ നിര്‍ബന്ധപൂര്‍വ്വം തള്ളയില്‍ നിന്നും അകറ്റുക. നിരന്തരമായി മര്‍ദ്ദിക്കുക, മുറിവുകള്‍ വൃണപ്പെടുത്തുക. പട്ടിണിക്കിട്ട് പരിശീലനം നല്‍കുക, മുള്ളു ചങ്ങലകൊണ്ട് ബന്ധിക്കുക. ടാറിട്ട റോഡിലൂടെ വെയിലത്ത് നടത്തുക, വെറുതേ അടിക്കുകമര്‍മങ്ങളില്‍ അടിക്കുന്നത് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. നീരുവരും വേദനയും ഞരമ്പുവലിയും അനുഭവപ്പെടും. ചോര ഒഴുകും.
ഇങ്ങിനെ പീഡിപ്പീക്കാന്‍ ഈ പാവം എന്തു തെറ്റു ചെയ്തു.